പിസി ജോര്‍ജ്ജിന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷനെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പാലിച്ചിട്ടില്ല. കേസില്‍ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വ്യവസ്ഥകള്‍ പാലിക്കാതെയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം ശരിയല്ല.

ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനിടെ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. പി.സി ജോര്‍ജിനെതിരെ പോലീസ് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മജിസ്‌ട്രേറ്റ് ജാമ്യം നല്‍കിയത്. ഇത് പോലീസിന് വന്‍ തിരിച്ചടിയായിരുന്നു. സര്‍ക്കാര്‍ വാദങ്ങള്‍ പരിഗണിക്കാതെയാണ് പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതെന്നാണ് പോലീസ് പ്രതികരിച്ചത്.

പി.സി ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. 50000 രൂപയുടെ ബോണ്ടില്‍ ഉപാധികളോടെയാണ് ജാമ്യം. മുന്‍ കോടതിവിധികള്‍ അനസരിച്ച്‌ പ്രോസിക്യൂഷന്‍ അഭിപ്രായം കേള്‍ക്കാതെ ജാമ്യം അനുവദിക്കാനാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണച്ചുമതല. ഫോര്‍ട്ട് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ആയിരുന്നു മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...