പി സി ജോര്‍ജിനെതിരേ പോലിസ് ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെതന്നെ ജാമ്യം നല്‍കാവുന്ന കുറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി സി ജോര്‍ജിനെതിരേ പോലീസ് ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെതന്നെ ജാമ്യം നല്‍കാവുന്ന കുറ്റമെന്ന് കോടതി. എന്തിനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് ബോധ്യപ്പെടുത്താന്‍ പോലീസിനായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ജോര്‍ജിനെ പോലീസിന്റെ കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യമില്ലെന്നും ഒളിവില്‍ പോവില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകാനിരിക്കുകയാണ്. വഞ്ചിയൂര്‍ കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്.

അനന്തപുരി ഹിന്ദു സമ്മേളനത്തിലാണ് ജോര്‍ജ് മുസ്ലിം സമൂഹത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. മുസ്ലിം വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മരുന്നുനല്‍കി ഇതര മതത്തിലുള്ളവരെ വന്ധീകരിക്കുന്നുവെന്നാണ് ജോര്‍ജ് ആരോപിച്ചത്. കൂടാതെ വ്യവസായി യൂസഫലിയെക്കുറിച്ചും ആരോപണമുന്നയിച്ചു. ഈ കേസിലാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്. ഹാജരാക്കി അപ്പോള്‍ത്തന്നെ കോടതി ജാമ്യം നല്‍കുകയും ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. അത് വിവാദവുമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...