കാസർകോട് മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു ; നിരവധി പേർക്ക് പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരുക്കേറ്റു. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഫാത്തിമ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തു മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കയറ്റവും വളവും ഉള്ളതിനാൽ ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. പരുക്കേറ്റ ചിലരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ പരിയാരത്തും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി ; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവെച്ചു

0
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ...

സിജെപി പ്രക്ഷോഭത്തിന് പിന്തുണ ; ഭരണഘടന കൈയിലേന്തി ആസാദി യാത്രയുമായി റാപ്പർ വേടൻ

0
കൊച്ചി : ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര...

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...