Thursday, April 25, 2024 9:01 am

തിരുവല്ല സ്വദേശിയെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ആറുമാസത്തേയ്ക്കാണ് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുളക്കാട്‌ യമുന നഗറില്‍ ദര്‍ശനയില്‍ സ്റ്റാന്‍ വര്‍ഗീസ് (28) നെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര്‍ നിശാന്തിനി ഐപിഎസ്സിന്റെ ഉത്തരവിന്‍ പ്രകാരം നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസം  ഒടുവില്‍ അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകള്‍ മുകളുവിള വടക്കെതില്‍ വീട്ടില്‍ ജയന്‍ (46) നെല്ലിമുകള്‍ ജയന്‍ എന്നയാളെ കാപ്പ പ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു.

തിരുവല്ല, കോയിപ്രം പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റാന്‍ വര്‍ഗീസ് പലതവണ റിമാന്‍ഡ് ചെയ്യപ്പെടുകയും കോടതി കേസുകളില്‍ വിചാരണ നേരിടുകയും ചെയ്തുവരികയാണ്.  2016 മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ 6 കേസുകളും കോയിപ്രം സ്റ്റേഷനില്‍ രണ്ടു കേസുകളുമാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇയാള്‍ തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം

0
ലാഹോർ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത...

സുധാകരന്റെ ‘പട്ടി’ പരാമർശം ; രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

0
കണ്ണൂർ: പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ...

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി ; രാ​ഹു​ൽ ഗാ​ന്ധി

0
മുംബൈ: ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് ല​ക്ഷാ​ധി​പ​തി​ക​ളെ സൃ​ഷ്ടി​ക്കു​മെ​ന്ന് രാ​ഹു​ൽ...

സൽമാൻ ഖാന്‍റെ വസതിക്ക് നേരെയുള്ള വെടിവെപ്പിൽ അഞ്ചു പേർ കസ്റ്റഡിയിൽ

0
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിൽ...