ഭീമ കൊറേഗാവ് കേസ് ; വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭീമ കൊറെഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി. വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്നായിരുന്നു പി. വരവരറാവു, അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ വാദം. കഴിഞ്ഞ ഡിസംബറില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി, മറ്റ് എട്ട് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...