ഹിന്ദുക്കള്‍ ലുലുമാളില്‍ പോയി സാധനങ്ങള്‍ വാങ്ങരുത് പി.സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനന്തപുരിയില്‍ വെച്ച്‌ നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ലൗവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ച പി.സി, വ്യവസായി എം.എ. യൂസഫലിക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു മാളിനെതിരെയും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ലുലു മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാള്‍ ആരംഭിക്കില്ലെന്നും പി.സി പറഞ്ഞു.

‘യൂസഫലി എന്താ മലപ്പുറത്ത് മാള്‍ ഉണ്ടാക്കാത്തത്, കോഴിക്കോട് എന്താ ഉണ്ടാക്കാത്തത്. ഞാന്‍ നേരിട്ട് ചോദിച്ചു, പത്രത്തിലുണ്ടായിരുന്നു അത്. കാരണം മുസ്ലിങ്ങളുടെ കാശ് അങ്ങേര്‍ക്ക് വേണ്ട, നിങ്ങള്‍ ഹിന്ദുക്കളുടെ കാശ് മതി. നിങ്ങള് പെണ്ണുങ്ങളെല്ലാരും പിള്ളേരുടെ കൂടെ മാളിനകത്തേക്ക് ചാടി കയറുകയല്ലേ. നിങ്ങടെ കാശ് മുഴുവന്‍ അയാള് മേടിച്ചെടുക്കുകയല്ലേ. ഒരു കാരണവശാലും നിങ്ങളുടെ ഒരു രൂപ പോലും ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല’, പി.സി ജോര്‍ജ് പറഞ്ഞു.

പ്രസംഗത്തില്‍ പി.സി നടത്തിയ പരാമര്‍ശങ്ങളിങ്ങനെ:
‘ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്ലീമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്. ഇതൊക്കെ ആലോചിച്ച്‌ ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും. ഹൈന്ദവം പറയുന്നത് ഇത് ഹിന്ദു രാഷ്ട്രമാണെന്നാണ്. ഇന്ത്യ, മഹത്തായ ഭാരതം ഹിന്ദുസ്ഥാന്‍ എന്ന് പറഞ്ഞ് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഹൈന്ദവ രാഷ്ട്രം വേണ്ട ഹിന്ദു രാഷ്ട്രം മതി. ഹിന്ദു രാജ്യമായി മാറിക്കഴിഞ്ഞാല്‍ ഇവിടത്തെ കടന്നുകയറ്റങ്ങള്‍ മുഴുവന്‍ നിയമപരമായി നേരിടാന്‍ കഴിയും. ഇപ്പോള്‍ മുടിഞ്ഞ ജനാധിപത്യമാണ്. ഏത് ചെറ്റക്കും എന്തും ചെയ്യാം.

ആയിരക്കണക്കിന് വര്‍ഷം ക്രിസ്ത്യാനികളും മുസല്‍മാനും ഇന്ത്യാ രാജ്യം ഭരിച്ചിട്ടും ഹിന്ദുക്കള്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നു എന്നത് അത്ഭുതമാണ്. ടിപ്പു സുല്‍ത്താന്‍ എന്ന് പറയുന്ന കൊള്ളക്കാരന്‍ വന്ന് മുസ്ലീങ്ങളല്ലാത്തവരെയെല്ലാം കൊന്നില്ലേ. ആ കൊള്ളക്കാരന് വേണ്ടി പുസ്തകമടിക്കാന്‍ തയാറാവുന്ന ഈ ഗവണ്‍മെന്റൊക്കെ എന്ത് ഗവണ്‍മെന്റാണ്. പറയാന്‍ മടിയില്ല, ആരെങ്കിലും എന്നെ തൂക്കിലിടുന്നത് കാണട്ടെ. ഏറ്റവും വൃത്തികെട്ട വര്‍ഗീയവാദിയാണ് ടിപ്പു സുല്‍ത്താന്‍. സ്ത്രീകളിരിക്കുന്നത് കൊണ്ട് പറയാന്‍ കൊള്ളത്തില്ല. മുണ്ടുപൊക്കി നോക്കി, സുന്നത്ത് ചെയ്തതല്ലെങ്കില്‍ അവരെ വെട്ടിക്കൊല്ലും. ഈ ടിപ്പുവിനെക്കുറിച്ച്‌ പഠിക്കുന്ന പിള്ളേരുടെ കാര്യം പോക്കാ.

അത് കഴിഞ്ഞ് ലവ് ജിഹാദ്. കണ്ടാല്‍ കൊള്ളാവുന്ന ഹിന്ദു- ക്രിസ്ത്യന്‍ പെമ്ബിള്ളേര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ല. അന്നേരം ഇവന്മാര് വന്ന് വീഴും. ഒരു പെണ്ണിനെ ചാക്കിടാന്‍ തീരുമാനിച്ച്‌ വരുമ്ബോള്‍ തലയില്‍ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തില്‍ കാണും. അവന്‍ വളരെ മിടുക്കനാ ഭയങ്കരനാ എന്നൊക്കെ പറഞ്ഞ് ഈ പെണ്ണാണ് ചാക്കിലാക്കി കൊടുക്കുന്നത്. അവന്‍ കൊണ്ടുപോകും. പിണറായി വിജയന്‍ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. ഞാന്‍ പറഞ്ഞു, പിണറായീ, ലവ് ജിഹാദ് ഉണ്ട്. കബളിപ്പിച്ച്‌ ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാല്‍ അവരെ, അഫ്ഗാനിസ്ഥാനില്‍ കൊണ്ടുപോയി താലിബാന്‍ കൊള്ളക്കാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൊടുക്കുകയാണ്.

നേരത്തെ നിയമസഭയില്‍ വളരെ ശക്തമായി ഞാനൊരു കാര്യം പറഞ്ഞു. പള്ളി ഭരിക്കുന്നത് ക്രിസ്ത്യാനിയാണ്. മുസ്ളീം പള്ളികള്‍ ഭരിക്കുന്നത് മുസ്ലീങ്ങളാണ്, അവരുടതോണ് പള്ളി. ക്ഷേത്രത്തില്‍ ആരാധനക്കെത്തുന്നത് മുഴുവന്‍ ഹൈന്ദവ സഹോദരങ്ങളാണ്. അത് ഭരിക്കുന്നത് സര്‍ക്കാരാണ്. ഈ പരിപാടി നിര്‍ത്തണം. ഹൈന്ദവന്‍ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹൈന്ദവന്റെ ഭരണത്തില്‍ കൊണ്ടുവരാനുള്ള ശക്തമായ ഇടപെടലുകള്‍ ഹിന്ദു സംഘടനകള്‍ ഏറ്റെടുക്കണം. മുസ്ലീങ്ങള്‍ നേര്‍ച്ച പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ അവര്‍ക്ക് കാശ് മേടിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് യതീംഖാനയുടെ പേരില്‍, അനാഥ മന്ദിരത്തിന്റെതാണെന്ന് പറഞ്ഞ് ഒരു കെട്ടിടമുണ്ടാക്കി അവിടെ ചില്ലറ മേടിക്കും. അതവര് എണ്ണിയെടുക്കും.

ക്ഷേത്രത്തില്‍ വരുന്ന പണം മുഴുവന്‍ സര്‍ക്കാരിലേക്ക് പോകും. സര്‍ക്കാരിന് കടമെടുക്കാനുള്ള ഒരു സ്ഥാപനമാണ് ഹൈന്ദവ ക്ഷേത്രങ്ങള്‍. മഹാരാജാവിന്റെതായിരുന്നു ക്ഷേത്രങ്ങള്‍ മുഴുവന്‍. പിന്നെ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലേക്ക് ക്ഷേത്രങ്ങള്‍ പോയി. ഇത് ന്യായമല്ല. നിങ്ങള്‍ ഇതിനെതിരെ ശക്തമായി ഇടപെടണം. ഞാന്‍ പിന്നില്‍ നില്‍ക്കാന്‍ തയ്യാറാണ്. കേസ് കൊണ്ടൊന്നും കാര്യമില്ല. കോടതിയും കണക്കല്ലേ. ഇത് യുദ്ധമാകണം. അല്ലെങ്കില്‍ ഒരു പൈസ പോലും ക്ഷേത്രത്തില്‍ നേര്‍ച്ചയിടരുത്. എറണാകുളത്തെ ക്ഷേത്രത്തില്‍ നിന്ന് നൂറ് മീറ്റര്‍ മാറി ഒരു നേര്‍ച്ചക്കുറ്റി ഉണ്ടാക്കി മഹാലക്ഷ്മിയുടെ പടം വെച്ചേക്കുക. ക്ഷേത്രത്തില്‍ വരുന്നവരോട് ഇവിടെ നേര്‍ച്ച ഇടാന്‍ പറയുക. അവിടെ പോയി പ്രാര്‍ത്ഥിക്കുക, ഇവിടെ കാശ് ഇടുക. ആ കാശ് ഹിന്ദുക്കളുടെ നന്മക്ക് വേണ്ടി ഉപയോഗിക്കുക. അപ്പൊ സൂക്കേട് തീരുകേലേ. ഞാനിത് നിയമസഭയില്‍ പറഞ്ഞപ്പോള്‍ എല്ലാരും എന്നെ കൊല്ലാന്‍ വന്നു. രാജേട്ടന്‍ (ഒ. രാജഗോപാല്‍) പോലും എന്റെയൊപ്പം കൂടിയില്ല. ഒറ്റക്ക് യുദ്ധം ചെയ്യേണ്ടി വന്നു.

ശബരിമല ശാസ്താവ് വളരെ പ്രധാനപ്പെട്ടതാണ്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ശാസ്താവാണ്. അയ്യപ്പന്‍ ഒരു റിയാലിറ്റി ആണ്. പന്തളം രാജകൊട്ടാരത്തില്‍ ജനിച്ച രാജകുമാരനാണ് അയ്യപ്പന്‍. എന്റെ നിയോജക മണ്ഡലമായിരുന്നു പൂങ്കാവനം മുഴുവന്‍. അവിടെ പിണറായി സഖാവിന് ഒറ്റ ഉദ്ദേശമേ ഉള്ളൂ. എങ്ങനെയെങ്കിലും അടിയുണ്ടാക്കി രണ്ട് പേരെയും കൂട്ടത്തില്‍ കിട്ടണം. ഹിന്ദു കമ്മിറ്റിയില്‍ നിന്നും കുറേ എണ്ണത്തെ കൂട്ടത്തില്‍ കിട്ടിയിട്ടുണ്ട്. ആ കൂട്ടത്തില്‍ കുറച്ച്‌ നായന്മാരെ കൂടി വിഭജിക്കാന്‍ കഴിയുമോ എന്ന് അറിയാന്‍ വേണ്ടി രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി. അയ്യപ്പന്‍ ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ?.

ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്’, പി.സി പറഞ്ഞവസാനിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധനനയ പ്രഖ്യാപനം നാളെ നടക്കാനിരിക്കെ ആർബിഐയുടെ അടിയന്തര നീക്കം ; വിപണിയിൽ ചർച്ചയായി കേന്ദ്ര...

0
മുംബൈ: വെള്ളിയാഴ്ച കേന്ദ്ര ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ധനനയ (Monetary...

മലയാലപ്പുഴ – മണ്ണാറക്കുളഞ്ഞി റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത ; ഒന്നര മാസത്തിനുള്ളില്‍ മൂന്നാമതും അപകടം

0
മലയാലപ്പുഴ : മലയാലപ്പുഴ - മണ്ണാറക്കുളഞ്ഞി റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണത്തെ തുടര്‍ന്ന് ഒന്നര...

പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ അണലി ; വനപാലകര്‍ എത്തി പിടികൂടി

0
പത്തനംതിട്ട : പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ നിന്നും അണലിയെ പിടികൂടി. രാവിലെ...