കാക്കനാട് : യാത്രക്കാരോടും കാൽനടയാത്രക്കാരോടും തോന്നിയപോലെ പെരുമാറുകയും റോഡിൽ നിയമങ്ങൾ കാറ്റിൽ പറത്തുകയും ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരേയുള്ള നടപടി ശക്തമാക്കാൻ എം.വി.ഡി. ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) ഉൾപ്പെടെയുള്ളവ നിർബന്ധമാക്കിയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നത്. പി.സി.സി.യില്ലാത്ത ജീവനക്കാരെ ജോലിക്കെടുത്താൽ ബസ് ഉടമയ്ക്കും പണി കിട്ടും. നിയമം ലംഘിച്ചാൽ 7,500 പിഴ ഈടാക്കുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. എം.വി.ഡി. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയിൽ ഭൂരിഭാഗം ജീവനക്കാരുടെയും കൈയിൽ പി.സി.സി. സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ഇതോടെയാണ് പരിശോധനയും നടപടിയും കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































