ന്യൂഡൽഹി : കലാപം നടന്ന ഡൽഹിയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ച് ഡൽഹി സര്‍ക്കാര്‍. ഒന്‍പത് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ആംആദ്‍മി എംഎല്‍എ സൗരവ് ഭരത്വാജായിരിക്കും കമ്മിറ്റിയുടെ നേതൃത്വം വഹിക്കുക. എംഎൽഎ മാരായ അതീഷി, രാഘവ് ചദ്ദ തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട്. ഡൽഹി സെക്രട്ടേറിയേറ്റില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ചേരും. കലാപം നടന്ന ഡൽഹിയിലെ തല്‍സ്ഥിതി പോലീസിനോട് ഡൽഹി ഹൈക്കോടതി ആരാഞ്ഞു. സുരക്ഷ, പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിലാണ് റിപ്പോർട്ട് തേടിയത്.
ഡൽഹിയിൽ സമാധാന കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ; ആദ്യ യോഗം ഇന്ന്
RECENT NEWS
Advertisment