ടൗണിലെ നിത്യ സന്ദർശകയായ പെൺമയില്‍ വൈദ്യുതാഘാതമേറ്റു ചത്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാട്ടിൽ നിന്ന് നാട്ടിലെത്തി ടൗണിലെ നിത്യ സന്ദർശകയായ പെൺമയില്‍ വൈദ്യുതാഘാതമേറ്റു ചത്തു. കഴിഞ്ഞ ദിവസം കോഴഞ്ചേരി കോളേജ് റോഡിലാണ് സംഭവം. തറയിൽ നിന്ന് പറന്നുയരാൻ ശ്രമിക്കവെ കോളേജ് റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ് ഫോർമ്മറിൽ തട്ടി അന്ത്യം സംഭവിക്കുകയായിരുന്നു. കണ്ടു നിന്നവർ ശുശ്രൂഷ നല്‍കി സംരക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.

സമീപത്തെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ന്മാർ അടക്കം നാട്ടുകാരുടെ കണ്ണു നനയിപ്പിച്ച ദൃശ്യമായിരുന്നു അത്. വിവരമറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് വനപാലകരെത്തി പെൺമയിലിന്റെ ജഡം കൊണ്ടുപോയി. സ്ഥിരമായി കീഴുകരയിലും സമീപ പ്രദേശങ്ങളിലും ഈ മയിൽ എത്താറുണ്ടായിരുന്നുവെന്നും നാട്ടുകാർ നൽകുന്ന അരിമണികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഭക്ഷിക്കുക പതിവായിരുന്നു എന്നും സമീപവാസികൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...