കരുവന്നൂർ സഹകരണബാങ്കിൽ നടന്നത് 219 കോടിയുടെ ക്രമക്കേട്

For full experience, Download our mobile application:
Get it on Google Play

ഇരങ്ങാലക്കുട : കരുവന്നൂര്‍ സഹകരണബാങ്കില്‍ 219.33 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തിയത്. സഹകരണ ബാങ്കില്‍ വായ്പാ വിതരണത്തില്‍ 208. 08 കോടിയുടെയും പ്രതിമാസ നിക്ഷേപ പദ്ധതികളില്‍ 9.42 കോടിയുടെയും വ്യാപാര പ്രവര്‍ത്തനങ്ങളില്‍ 1.83 കോടിയുടെയും ക്രമക്കേടാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ സഹകരണ നിയമപ്രകാരം അന്വേഷണം നടത്തിയിരുന്നു. വായ്പ പലിശ ഉള്‍പ്പെടെ 102.55 കോടിയുടെയും വ്യാപാര സ്റ്റോക്കില്‍ കുറവ് ഇനത്തില്‍ 1.69 കോടിയുടെയും ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സഹകരണ ബാങ്ക് ഭരണസമിതിയെ നിയമത്തിലെ വകുപ്പ് 32 പ്രകാരം നീക്കം ചെയ്തു.

ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചു. സഹകരണ വകുപ്പ്, ക്രൈം ബ്രാഞ്ച് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റാരോപിതരായി കണ്ടെത്തിയവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകളില്‍ അന്വേഷണം നടത്തിയപ്പോള്‍ കാരാപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ ഐ.എം.ബി.പിയില്‍ അധികരിച്ച്‌ വായ്പ നല്‍കിയതായി കണ്ടെത്തി. കുമാരനെല്ലൂര്‍ സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് നിക്ഷേപ പിരിവില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തി. അയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കണ്ടല സഹകരണബാങ്കില്‍ ഭരണസമിതിയുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളില്‍ വീഴ്ച കണ്ടെത്തി. അതില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...