പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : കോഴിക്കൂട്ടില്‍ കയറി കോഴിയെയും താറാവിനെയും വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഇന്നു രാവിലെ പെരുനാട് മുക്കം കാടുവാകുഴിയിൽ ഷാജൻ പി. ജോണിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി.

മുക്കം , നാറാണംമൂഴി , അത്തിക്കയം മേഖലയിൽ പെരുമ്പാമ്പിൻറെ ശല്യം ഏറി വരികയാണ്. കഴിഞ്ഞ ദിവസം അത്തിക്കയം അറയ്ക്കമൺ മുല്ലശ്ശേരിൽ സഞ്ചുവിൻറെ വീട്ടിലെ രണ്ടു കോഴികളെ പെരുമ്പാമ്പ് പിടിച്ചിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീം അന്ന് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. പിടികൂടിയ പെരുമ്പാമ്പിനെ ചാക്കിലാക്കിയ ശേഷം വനത്തില്‍ വിടുന്നതിനായി കൊണ്ട് പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...