ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (24) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണപ്പെട്ട പ്രകാശ് രാജ് കീഴ് വായ്പൂര് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ്. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട് ഒരു മാസമായിരുന്നു. സ്വന്തം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം.

ഇനിയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമോയെന്ന വിഷമം വീട്ടിൽ പറയാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പ്രകാശ് ഉറങ്ങാൻ കിടന്നത്. രാവിലെ ഏഴു മണിക്ക് അമ്മ വിളിക്കാൻ ചെന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ആൾക്കാരെത്തി തുണി അറുത്ത് കട്ടിലിൽ കിടത്തിയപ്പോൾ മരണപ്പെട്ടിരുന്നു. മാനസികമായി അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...