കെ – റെയില്‍ വിരുദ്ധ പദയാത്ര നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരളത്തെ വെട്ടിമുറിച്ച്‌ ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ – റെയില്‍ പദ്ധതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ – റെയില്‍ വിരുദ്ധ പദയാത്ര നാളെ ആരംഭിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ് നയിക്കുന്ന രണ്ട് പദയാത്രകളാണ് ജില്ലയില്‍ നടക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പുതിയതെരുവില്‍ നിന്നാരംഭിക്കുന്ന പദയാത്ര സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രേമശ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് പൊടിക്കുണ്ട്, പളളിക്കുന്ന്, കാല്‍ടെക്‌സ് വഴി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍ പ്രസംഗിക്കും. എന്‍.ഹരിദാസ് നയിക്കുന്ന പദയാത്ര 31ന് വൈകുന്നേരം മാഹിയില്‍ നിന്നാരംഭിക്കും. 6മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...