പണിമുടക്കില്‍ ജനം വലഞ്ഞപ്പോള്‍ ; സഖാക്കള്‍ക്ക് സൊറ പറയാനുള്ള വേദിയുടെ പണി തകൃതിയായി മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ദേശീയ പണിമുടക്കില്‍ ജനം വലഞ്ഞപ്പോള്‍ സിപിഎം പാര്‍ട്ടികോണ്‍ഗ്രസിനുള്ള വേദിയുടെ നിര്‍മ്മാണം ഒരു തടസവുമില്ലാതെ നടന്നു. പണിമുടക്കിന്റെ പേരും പറഞ്ഞ് സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടുകയും വാഹനങ്ങളെ തടയും ചെയ്ത് ഇടത്താണ് പാര്‍ട്ടികോണ്‍ഗ്രസിന്റെ മുഖ്യവേദിയായ നായനാര്‍ അക്കാഡമിയില്‍ തകൃതിയായി പണി നടന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിനായി പോലീസ് മൈതാനിയില്‍ തയാറാക്കുന്ന വേദിയുടെ നിര്‍മാണവും ഇന്നലെ മുടക്കമില്ലാതെ നടന്നു.

നായനാര്‍ അക്കാഡമിയിലെ ജോലികള്‍ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവിടെ തന്നെയാണ് താമസം. വേദിയുടെ പ്രധാന പന്തലിന്റെ മേല്‍ക്കൂരയുടെ പണി നേരത്തെ തന്നെ കഴിഞ്ഞിരുന്നു. കസേരകള്‍ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസം നടന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചരിത്ര ശില്‍പ പ്രദര്‍ശനവും രാജ്യാന്തര പുസ്തകോത്സവവും നടക്കുന്ന കളക്ടറേറ്റ് മൈതാനത്തും തിരക്കിട്ട പണി നടന്നു. സംഭവത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വ്യാപകമായി പണി നടക്കുന്നില്ല എന്നും പ്രധാന ജോലിയെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും എം.വി ജയരാജന്‍ പറഞ്ഞു. ഇനി സ്റ്റേജില്‍ കസേര നിരത്താനുള്ള പണികളേ ബാക്കിയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി അവിടെ ഉണ്ട്. അല്ലാതെ പണിമുടക്ക് ദിവസം പണിയൊന്നും നടന്നിട്ടില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. ഏപ്രില്‍ ആറുമുതല്‍ പത്ത് വരെയാണ് പാര്‍ട്ടികോണ്‍ഗ്രസ് നടക്കുന്നത്. അതിന്റെ മുഖ്യവേദിയായ നായനാര്‍ അക്കാഡമിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ തീരദേശപരിപാലന നിയമവും കെട്ടിടനിയമങ്ങളും ലംഘിച്ചുവെന്ന് കാട്ടി കണ്‍ന്റോണ്‍മെന്റ് സ്റ്റോപ്പ് മെമ്മൊ കൊടുത്തിരുന്നു. ഇക്കാരണത്താല്‍ ദിവസങ്ങളോളം പണി നിലച്ചിരുന്നു. വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് പണി പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...