നിര്‍മ്മാണം നടക്കുന്ന അബാന്‍ മേല്‍പാലത്തിന്റെ തൂണുകള്‍ക്ക് അടിയിലൂടെ കാല്‍നട യാത്രക്കാരുടെ അപകടയാത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അബാന്‍ ജംഗ്ഷനില്‍ കാല്‍നട യാത്ര പോലും ദുഷ്കരമായി. അബാന്‍ ജംഗ്ഷന്‍ മറികടക്കാന്‍ നിര്‍മ്മാണം നടക്കുന്ന മേല്‍പാലത്തിനടിയിലൂടെ അപകട യാത്ര നടത്തുകയാണ് കാല്‍നടയാത്രികര്‍. സ്പാനുകള്‍ക്ക് ബലം കൊടുക്കാന്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണുകള്‍ക്ക് ഇടയിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടക്കാവുന്ന വിടവില്‍ കൂടിയാണ് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകുന്നത്. മുകളില്‍ നിന്നും കോണ്‍ക്രീറ്റ് ഭാഗങ്ങളും ഇരുമ്പ് കമ്പികളും വീണാല്‍ താഴെ കൂടി നടന്നു പോകുന്നവരുടെ തലയിലോ ശരീരത്തിലോ ആവും വീഴുക.

അബാന്‍ ജംഗ്ഷനിലെ ഗതാഗതം വഴി തിരിച്ചു വിട്ടതോടെ യാത്രക്കാര്‍ വലയുകയാണ്. ടൌണ്‍ സ്ക്വയറിന് സമീപം റോഡ്‌ തകര്‍ച്ച നേരിട്ടതോടെ കാല്‍ നടയാത്രയും വാഹനയാത്രയും ഒരുപോലെ ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് നടന്നുപോകാന്‍ ഇടമില്ലാതെ വന്നതോടെ മേല്‍പ്പാലത്തിനടിയില്‍ കൂടി ആളുകള്‍ വഴി കണ്ടെത്തുകയായിരുന്നു. ആളുകള്‍ സ്ഥിരമായി നടന്നുപോകുന്നതിനാല്‍ ഇത് ഒരു വഴിയായി രൂപപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...