ഇസ്രായേലി ചാര സോഫ്റ്റ്വെയര്‍ ഇന്ത്യ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹരജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇസ്രായേലി ചാര സോഫ്റ്റ്വെയര്‍ ഇന്ത്യ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹരജി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017ലെ പ്രതിരോധ കരാറിനെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകനായ എ.എല്‍ ശര്‍മ്മയാണ് ഹരജി നല്‍കിയത്. പെഗാസസ് സോഫ്റ്റ്വെയര്‍ വാങ്ങാന്‍ ഇസ്രായേലുമായി കരാറുണ്ടാക്കിയതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പെഗസസ് ചാരവൃത്തിക്കേസില്‍ മോദി സര്‍ക്കാറിനെ വീണ്ടും കുരുക്കി പുതിയ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ല്‍ നടത്തിയ ഇസ്രായേല്‍ സന്ദര്‍ശനത്തിനൊപ്പം തീരുമാനിച്ച 200 കോടി ഡോളറിന്റെ ആയുധ ഇടപാടില്‍ ഉള്‍പ്പെടുത്തി ചാര ഉപകരണമായ പെഗസസ്​ വാങ്ങിയെന്ന്​ ‘ന്യൂയോര്‍ക്ക്​ ടൈംസ്​’ റിപ്പോര്‍ട്ട്​ ചെയ്​തു.

ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനു​ ശേഷമാണ്​ ന്യൂയോര്‍ക്ക്​ ടൈംസ്​ വാര്‍ത്ത പ്രസിദ്ധീകരിച്ചത്​. പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസസ്​ ഇടപാടില്‍ നേരിട്ട്​ പങ്കാളിയാണെന്ന്​ വിശദീകരിക്കുന്നതാണ്​ റിപ്പോര്‍ട്ട്​. 2017 ജൂലൈയിലാണ്​ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചത്​. ഫലസ്തീന്‍ ജനതയോട്​ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ തന്നെയാണ്​ അന്നാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേലില്‍ എത്തിയതെന്ന്​ ന്യൂയോര്‍ക്ക്​ ടൈംസ്​ ചൂണ്ടിക്കാട്ടി. മോദിയുടെ സന്ദര്‍ശനത്തിനൊപ്പമാണ്​ മിസൈലും പെഗസസും അടക്കമുള്ള ആയുധ ഇടപാടിന്​ തീരുമാനിച്ചത്​. മാസങ്ങള്‍ക്കു​ ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്കും അപൂര്‍വ സന്ദര്‍ശനം നടത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...