നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു ; സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് നടൻ സുരേഷ് ഗോപി. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു. പണം ചെലവാക്കുന്നത് പാർട്ടിയെ കനപ്പിക്കാനാണ്. താൻ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ കമൽ രംഗത്തെത്തിയിരുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ വിമർശിച്ചു. അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്.

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകൾ. സംഘ്പരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമൽ പറഞ്ഞു. ഒരുപക്ഷേ അത്തരക്കാർ ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ലെന്നും അത് അശ്ലീലമാണെന്നും ഭീമൻ രഘുവിന് മനസിലാകാത്തത് അദ്ദേഹം കുറേ കാലം ആ പാളയത്തിൽ ആയിരുന്നതുകൊണ്ടാണ്. കലാകാരന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ ചലച്ചിത്ര പ്രവർത്തകരെ ലജ്ജിപ്പിക്കുകയാണെന്നും കമൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...