വനിതാ കമ്മിഷന്‍ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നു : അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബ പ്രശ്‌നങ്ങളില്‍ വനിതാ കമ്മിഷന്‍ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നതായി കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. കുടുംബ പ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യമാണ് ഉള്ളത്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹവും പരസ്പര ധാരണയും കുറയുന്നത് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു. ഇത്തരം കേസുകളില്‍ കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിച്ചു. വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നതിന് ജനങ്ങളുടെ സഹകരണം വളരെ സഹായിക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയത്. സിറ്റിംഗില്‍ പരിഗണിച്ച 58 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി. 33 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. ഏഴു പരാതികള്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന് അയച്ചു. സിറ്റിങില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ എസ് സിനി, അഡ്വ. എസ്. സീമ, വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മ, കൗണ്‍സിലര്‍ ശ്രേയ ശ്രീകുമാര്‍, വീണ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...