റാന്നി : റാന്നി സബ്ബ് ട്രഷറിക്ക് മുമ്പില്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെന്ഷന് സംരക്ഷണ ധര്‍ണ്ണ നടത്തി. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പുനപരിശോധനാ സമതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്. സംസ്ഥാന കമ്മറ്റിയംഗം ആര് മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജീവരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാന്, ജിന്‍സി പൗലോസ്, എന്‍.വി സന്തോഷ്, മനോജ് മോന്, അനീഷ്, സജി ഫിലിപ്പ്, ശിവദാസ്, മഞ്ജുളിദേവി എന്നിവര്‍ പ്രസംഗിച്ചു.
പെന്ഷന് സംരക്ഷണ ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment