പെന്‍ഷന്‍ അവകാശം ; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പെന്‍ഷന്‍ എന്നത് തൊഴിലുടമയുടെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീംകോടതി. സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിപുറപ്പെടുവിച്ചാണ് സുപ്രീംകോടതി നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ.ജെ മസീഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍േറതാണ് സുപ്രധാനവിധി. ഭര്‍ത്താവിന്റെ പെന്‍ഷനായി ബിഹാറിലെ പട്‌നയില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്ന് പതിറ്റാണ്ടുകാലം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാഷ്വല്‍ വര്‍ക്കറായി ജോലി ചെയ്ത തന്റെ ഭര്‍ത്താവിന് സ്ഥിരപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പെന്‍ഷന്‍ നിഷേധിക്കുന്നതിനെതിരെയാണ് സ്ത്രീ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, പട്‌ന ഹൈകോടതി എന്നിവയിലെ പോരാട്ടത്തിന് ശേഷമാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പെന്‍ഷന്‍ നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീംകോടതിയുടെ നനിര്‍ണായക വിധി. ഒരേ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരേ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....