കൊക്കാത്തോട്ടില്‍ കുടിവെള്ളമില്ലാതെ ജനം വലയുന്നു ; അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

അരുവാപ്പുലം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 3,4 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കൊക്കാത്തോട്, നെല്ലിക്കപ്പാറ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടും ഇവിടെ കുടിവെള്ളം എത്തിക്കാന്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കൊക്കാത്തോട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായാല്‍ തോട്ടില്‍ കുളം കുത്തി വെള്ളം ശേഖരിക്കുന്നതാണ് ഇപ്പോഴും ഇവിടുത്തെ രീതി. മാറി മാറി വന്ന ജനപ്രതിനിധികളും അരുവാപ്പുലം ഗ്രാമ പഞ്ചായത്തും പ്രദേശവാസികളുടെ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. അച്ചന്‍കോവിലാറില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് പ്രദേശവാസികള്‍ക്ക് ഏക ആശ്രയം.

പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഗ്രാമ പഞ്ചായത്ത് അംഗത്തോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി. നെല്ലിക്കപ്പാറ, വിളക്കുപടി, കോട്ടാംപാറ അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വാഹനങ്ങളില്‍ വെള്ളം എത്തിക്കണമെങ്കില്‍ തന്നെ നല്ലൊരു തുക ചിലവാകും. ഇടയ്ക്ക് എപ്പോഴോ പഞ്ചായത്ത്  വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ചെങ്കിലും പിന്നീട് അതും നിലച്ചു. വസ്ത്രങ്ങള്‍ അലക്കുവാനും മറ്റും കിലോമീറ്ററുകളോളം  കാല്‍ നടയായി യാത്ര ചെയ്യേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിച്ചെത്തുന്ന ജനപ്രതിനിധികള്‍ നിലവില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥയാണെന്നും ജനങ്ങള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...