ജില്ലാ ആസ്ഥാനത്തെ റോഡുകളിലെ പൊടി ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണെന്ന് അഡ്വ. എ സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ റോഡുകളിലെ പൊടി ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണെന്ന് മുൻ നഗരസഭ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു. പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിനുള്ളിലും പുറത്തും പൊടി ശല്യം അതി രൂക്ഷമാണ്. റോഡ് തകർന്നു കിടക്കുന്നതും മേൽപ്പാലം പണി ഇഴഞ്ഞു നിങ്ങുന്നതും കാരണം വാഹനങ്ങൾ പോകുമ്പോൾ പൊടി പറന്ന് യാത്രികർക്കും ഇവിടെയുള്ള സ്റ്റാന്ഡിലെ ഓട്ടോ റിക്ഷ തൊഴിലാളികളും കഷ്ടപ്പെടുകയാണ്. കച്ചവടക്കാർ മൂക്ക് പൊത്തി ഇരിക്കേണ്ട അവസ്ഥയാണ്. കടകൾ അടച്ചിടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും നഗരസഭ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്. ദിവസം രണ്ടു നേരമെങ്കിലും റോഡിൽ വെള്ളം തളിച്ച് പ്രശ്നത്തിന് താൽക്കാലിക പരിഹാരമെങ്കിലും ഉണ്ടാക്കണം. പൊടിശല്യം രൂക്ഷമായാൽ ആസ്ത്മ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ഇടയാകുമെന്നും സുരേഷ് കുമാർ പറഞ്ഞു. നഗരസഭ ഇടപെടുന്നില്ലെങ്കിൽ പൊതു മരാമത്ത് വകുപ്പോ ആരോഗ്യ വകുപ്പോ ഇക്കാര്യത്തിൽ ഇടപെടണമെന്നും സുരേഷ് കുമാർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം...

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും ; ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും : മന്ത്രി കെ...

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ...

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...