പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണം ; പൊടിയില്‍ അകപ്പെട്ട് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിന്‍റെ ഭാഗമായി   നഗരത്തിൽ ഉയരുന്ന പൊടിപടലങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാന പാത നിർമ്മാണത്തിന് തടസമായി നിന്നിരുന്ന കെട്ടിടം പൊളിച്ച് നീക്കാൻ കെ എസ് റ്റി പി അധികൃതർ അടക്കം എത്തിയപ്പോൾ കോന്നിയിലെ വ്യാപാരികൾ  പൊടി പടലങ്ങൾ നിയന്ത്രിക്കുവാൻ ഇവരുമായി ചർച്ച നടത്തിയതാണ്.

വെള്ളം തളിക്കുവാൻ ഒരു ടാങ്കർ വെള്ളം ഉൾപ്പെടെ കോന്നിയിൽ സ്ഥിരമായി ക്രമീകരിക്കുമെന്ന് വ്യാപാരികൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾ മാത്രമാണ് കോന്നിയിൽ ടാങ്കർ എത്തിയത്. മഴ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും നഗരത്തിൽ ഉയരുന്ന പൊടി പടലങ്ങൾ വ്യാപാരികളെയും  മറ്റു യാത്രക്കാരെയും  ഒരു പോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരുടെ ആരോഗ്യ നില തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ മാരൂർ പാലം വരെയുള്ള ഭാഗങ്ങളിൽ ആണ് പൊടി ശല്യം കൂടുതലുള്ളത്.  നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച കുഴികൾ സമയബന്ധിതമായി മൂടാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ,ബേക്കറി,പഴക്കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെ കൂടുതല്‍ പൊടി ബാധിക്കുന്നു. പ്ലാസ്റ്റിക്ക് ഷീറ്റുകൾ മറച്ചാണ് പൊടി ശല്യം  കച്ചവടക്കാർ പ്രതിരോധിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ  പൊടി സഹിച്ചാണ് നഗരത്തിലെ ഓരോ ഓട്ടോ ടാക്സി വാഹനങ്ങൾ സർവീസ് നടത്തുന്നതെന്നും ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി  ഡ്രൈവർമാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...