ഫോണ്‍ വിളിക്കിടയിലെ തര്‍ക്കം ; ഗുണ്ടകളുടെ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : ഫോണ്‍ വിളിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള  ഗുണ്ടകളുടെ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ മേമന അനന്ദുഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (32), മേമന കണ്ണാടി കിഴക്കതില്‍ ഹരികൃഷ്ണന്‍ (26) എന്നിവര്‍ക്കാണ്  വെട്ടേറ്റത്.  കഴുത്തിനും പുറത്തും വലതുകൈക്കും വെട്ടുകത്തികൊണ്ട് വെട്ടേറ്റ അനന്ദുവിന്‍റെ നില അതീവ ഗുരുതരമാണ്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നെഞ്ചില്‍ വെട്ടേറ്റ പങ്കജിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ ഓച്ചിറ കല്ലൂര്‍മുക്കിന് സമീപമാണ് ആക്രമണം  ഉണ്ടായത്.  സംഭവത്തില്‍ കായംകുളം സ്വദേശികളായ ഷാന്‍, ഷിയാസ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിവരുടെ പേരില്‍ ഓച്ചിറ പോലീസ് കേസെടുത്തിട്ടുണ്ട്. ഷാനും പങ്കജുമായി ഫോണില്‍ സംസാരിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...