അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രങ്ങളിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുത്ത് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ വിവിധ ക്ഷേത്രങ്ങളിൽ നടന്ന ആഘോഷങ്ങളിൽ ഭക്തജനങ്ങൾ പങ്കാളികളായി. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ വിശേഷാൽ നേദ്യവും പ്രസാദവിതരണവും ഭക്തരുടെ രാമനാമജപ ക്ഷേത്രപ്രദക്ഷിണവും നാളീകേരമുടയ്ക്കലും ഉണ്ടായിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിൽ നാമജപയജ്ഞവും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയം സംപ്രേഷണവും നടന്നു. അയോദ്ധ്യ കർസേവകയിൽ പങ്കെടുത്ത അജിത്ത് പ്രസാദ്, എസ്.കെ.ഹരി എന്നിവരെ ധർമ്മജാഗരൺ ജില്ല പ്രമുഖ് നന്ദകുമാർ, കരയോഗം പ്രസിഡന്റ് എ.ജി.സുശീലൻ എന്നിവർ ആദരിച്ചു. തുടർന്ന് സമൂഹസദ്യയും ഉണ്ടായിരുന്നു . ശ്രീവല്ലഭ ക്ഷേത്രം, മണിപ്പുഴ ദേവിക്ഷേത്രം, തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകളും മധുരവിതരണവും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സംപ്രേക്ഷണവും നടന്നു. കാവുംഭാഗം എൻ.എസ്എസ്. കരയോഗം കർസേവകരെ ആദരിക്കുകയും ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുകയും മധുരവിതരണം നടത്തുകയും ചെയ്തു. പ്രസിഡന്റ് ഗിരീഷ് രാജ്ഭവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കഥകളി ആചാര്യൻ തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻനായർ,മനോജ്, പ്രൊഫ.രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ശ്യാം പരമേശ്വർ,തങ്കമണി നായർ, സുരേഷ് എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....