അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ; സ്കൂളിന് പ്രാദേശിക അവധി നൽകിയതിൽ നടപടിക്ക് ശുപാർശയില്ല

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇന്നലെ കാസര്‍കോട് കുട്‍ലുവിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഡെപ്യൂട്ടി ഡയറക്ടര്‍ നന്ദികേശന്‍ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്കൂള്‍ പിടിഎ, മധൂർ ബിജെപി പ്രസിഡന്‍റ്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് സ്കൂളിന് അവധി നല്‍കിയതെന്നാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവധിക്ക് പകരം ഫെബ്രുവരി മൂന്നിന് ക്ലാസ് നടത്തുമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അവധി നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകളൊന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല.

അവധി നല്‍കിയ സംഭവത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷം നടത്താന്‍ നിര്‍ദേശം ലഭിച്ചത്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നായിരുന്നു ഡിഇഒ ദിനേശന്‍ വിശദീകരിച്ചത്.  ചട്ടവിരുദ്ധമായി അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹെഡ് മാസ്റ്റര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്കൂളില്‍ എത്തിയിരുന്നില്ല. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‍ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇതോടെ ഉയര്‍ന്നത്. സ്കൂളിന് പ്രാദേശിക അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സ്കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....