അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്ന് വി.ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്‌ഛിച്ചു തള്ളിക്കളയുകയുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കരുതലും കൈ താങ്ങും താലൂക്ക്തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര വേഗതയിലാണ് കേരളം മുന്നോട്ട് പോകുന്നത്.

അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചറിയുന്ന ജനങ്ങൾ, അതിനിടയിൽ ചിലർ പറഞ്ഞു നടക്കുന്ന ബാലിശമായ ആരോപണങ്ങൾക്ക് ചെവി കൊടുക്കില്ല.താലൂക്ക്തല അദാലത്തിലെത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലന്നും അർഹിക്കുന്ന പരമാവധി ആശ്വാസം അവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി ജി.ആർ. അനിൽ, എം.എൽ.എ മാരായ ഡി.കെ.മുരളി, ജി. സ്റ്റീഫൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...