മധ്യപ്രദേശിൽ ദ കേരള സ്റ്റോറിക്ക് നികുതിയിളവ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ ‘ദ കേരള സ്റ്റോറി’ക്ക് നികുതിയിളവ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് ‘ദ് കേരള സ്റ്റോറി’യെന്നും ചൗഹാന്‍ ട്വിറ്റ് ചെയ്തു. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ‘ദ കേരള സ്റ്റോറി’ മെയ് 5നാണ് തിയറ്ററുകളില്‍ എത്തിയത്.

മധ്യപ്രദേശില്‍ മതപരിവര്‍ത്തനത്തിനെതിരെ ഞങ്ങള്‍ ഇതിനകം നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിത്രം അവബോധം സൃഷ്ടിക്കുന്നതിനാല്‍ എല്ലാവരും ഈ സിനിമ കാണണം. മാതാപിതാക്കളും കുട്ടികളും പെണ്‍മക്കളും ഇത് കാണണം. അതുകൊണ്ടാണ് ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നികുതി രഹിത പദവി നല്‍കുന്നതെന്നും ചൗഹാന്‍ പറഞ്ഞു. ലൗ ജിഹാദ്, മതപരിവര്‍ത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനകളും അതിന്റെ നികൃഷ്ടമായ മുഖവും സിനിമ തുറന്നുകാട്ടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...