തേപ്പുപാറയിലെ വേളമുരുപ്പ്‌ സംരക്ഷിക്കാന്‍ ജനകീയ കണ്‍വെന്‍ഷന്‍ 11ന്‌

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഭൂമാഫിയയുടെ ഭീഷണിയെ ജനങ്ങളെ അണിനിരത്തി ചെറുക്കുന്നതിന്‍റെ ഭാഗമായും പ്രത്യക്ഷസമരം ശക്തമാക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 11-ന് വൈകീട്ട് അഞ്ചിന് തേപ്പുപാറ പോസ്റ്റോഫീസിന് സമീപം വേളമുരുപ്പ് സംരക്ഷണ കൺവെൻഷൻ ചേരും.  ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വേളമുരുപ്പ്‌ കുന്ന്‌ മണ്ണ്‌ മാഫിയ ഇടിച്ചു നിരത്താന്‍ നീക്കം തുടങ്ങിയിട്ട്‌ നാളുകള്‍ ഏറെയായി. ജില്ലാ ദുരന്ത നിവാരണ വകുപ്പ്‌ എല്ലാ വര്‍ഷവും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയില്‍ നിന്നും ഇപ്പോഴും കുന്നിടിച്ച്‌ മണ്ണ്‌ കടത്താന്‍ ശ്രമം നടക്കുകയാണ്‌. അഞ്ച്‌ ഏക്കറിലധികം വരുന്ന കുന്നിടിച്ച്‌ മണ്ണ്‌ ത്യശൂരിലേക്ക്‌ കടത്തുന്നതിനുള്ള നീക്കമാണ്‌ ഇവിടെ നടത്തുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

റബ്ബറിന്‍റെ വില തകർച്ചയും കാർഷിക മേഖലയിൽ മൃഗങ്ങൾ ഉയർത്തുന്ന ഭീഷണിയും മുതലെടുത്താണ് അടൂർ താലൂക്കിലെ മലയോര മേഖലയിലുള്ള കർഷകരെ ഭൂമാഫിയ വലയിലാക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാർ പദ്ധതിക്കായി ഉപയോഗിക്കാനെന്ന പേര് പറഞ്ഞാണ് ഇവിടെ ഭൂഉടമകളെ സമീപിച്ച് മണ്ണെടുക്കുന്നതിനുള്ള അനുമതികൾക്കായി ഭൂമി സംഘടിപ്പിക്കുന്നത്. മാസങ്ങൾക്ക് മുൻപ് കൊടുമൺ പഞ്ചായത്തിലെ അങ്ങാടിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന തേപ്പുപാറ എസ്.എൻ.ഐ.ടി. കോളേജിന് എതിർവശമുള്ള കുന്നിടിച്ച് പതിനാറ് ഏക്കറിൽനിന്ന്‌ മണ്ണെടുക്കുന്നതിനുള്ള ശ്രമം മാഫിയകൾ നടത്തിയിരുന്നു. മണ്ണെടുത്ത് ആലപ്പുഴ ജില്ലയിലേക്ക്‌ കൊണ്ടുപോകുവാനായിരുന്നു നീക്കം. ഏഴംകുളം വില്ലേജിലെ തേപ്പുപാറയിലെ ചീരൻകുന്ന് മലയും ഇടിച്ച് മണ്ണ് കടത്തുവാൻ ശ്രമം നടത്തിയിരുന്നു. ഇവിടെയും വലിയതോതിൽ ജനകീയ പ്രതിഷേധം നടന്നിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....