ജനപ്രതിനിധികള്‍ സേവന തല്‍പരരാകണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനപ്രതിനിധികള്‍ സേവനതല്‍പരരാകണമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2024 – 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ജനപ്രതിനിധികളുടെ ഏകദിന ശില്പശാല അടൂര്‍ മേലേതില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍മാണത്തില്‍ ദാരിദ്ര നിര്‍മാര്‍ജനവും മാലിന്യ സംസ്‌കരണവും പ്രത്യേക പരിഗണന നല്‍കേണ്ട വിഷയങ്ങളാണ്. ജനപ്രതിനിധികള്‍ ഇതില്‍ ജാഗരൂകരാകണം. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം. ദാരിദ്രനിര്‍മാര്‍ജനം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വേണം പദ്ധതികള്‍ വിഭാവനം ചെയ്യാന്‍. ശുചിത്വവും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും അണിനിരന്ന ശില്പശാല പഞ്ചായത്ത് അസോസിയേഷനും കിലയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ രശ്മി ദിനേശ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ കെ ശ്രീധരന്‍ , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജഗോപാലന്‍ നായര്‍, കൗണ്‍സിലര്‍ മഹേഷ്, ജനകീയആസൂത്രണ സമിതി ജില്ലാ ഫെസിലിറ്റേറ്റര്‍ എ ആര്‍ അജീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...