മാര്‍ക്കറ്റ്‌ റിവ്യു : കരുത്തില്ലാതെ കറുത്ത പൊന്ന്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുരുമുളക്‌ ക്വിന്റലിന്‌ 400 രൂപ വില കുറഞ്ഞു. കൊച്ചി വിലയേക്കാള്‍ കുറഞ്ഞ നിരക്ക്‌ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ കുരുമുളക്‌ ലഭ്യമായതോടെയാണ്‌ കൊച്ചിയില്‍ ഉത്തരേന്ത്യന്‍ ഡിമാന്‍ഡ്‌ കുറഞ്ഞത്‌. ഇതോടെ കൊച്ചിയില്‍ വ്യാപാരവും മാന്ദ്യത്തിലാണ്‌. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കഴിഞ്ഞ വാരം 129 ടണ്‍ കുരുമുളക്‌ വില്‍പ്പനയ്‌ക്കെത്തി. രൂപയുടെ മൂല്യ തകര്‍ച്ച ഇറക്കുമതിക്ക്‌ സാധ്യത കുറവാണ്‌. എങ്കിലും ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതിക്ക്‌ അയവില്ല.

രാജ്യാന്തര വിപണിയില്‍ കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്നത്‌ വിയറ്റ്‌നാം ആണ്‌. ചൈനയാണ്‌ കൂടുതലായും വിയറ്റ്‌നാം മുളക്‌ വാങ്ങിയിരുന്നത്‌. ഇപ്പോള്‍ വാങ്ങുന്നതിന്‍റെ തോത്‌ കുറച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്‌റ്റ്‌ വരെയുള്ള കാലയളവില്‍ 1,63,000 ടണ്‍ കുരുമുളകാണു വിയറ്റ്‌നാം വിവിധ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌തത്‌. കയറ്റുമതി രാജ്യങ്ങളില്‍ ഇന്ത്യയുടെ നിരക്കിനേക്കാള്‍ 50 ശതമാനം കുറവാണ്‌ വിയറ്റ്‌നാം മുളകിന്‌.

അമേരിക്കയിലേക്ക്‌ 37,000 ടണ്‍, യു.എ.ഇയിലേക്ക്‌ 12,800 ടണ്‍, ഇന്ത്യയിലേക്ക്‌ 1,100 ടണ്‍ കുരുമുളക്‌ വിയറ്റ്‌നാം കയറ്റുമതി ചെയ്‌തു. ഇന്ത്യയില്‍നിന്ന്‌ കയറ്റുമതിക്ക്‌ ഇനിയും സാധ്യത തെളിഞ്ഞിട്ടില്ല. രാജ്യാന്തര വില ഇന്ത്യയുടെ നിരക്ക്‌ ഒരുടണ്‍ കുരുമുളകിന്‌ 6,350, ശ്രീലങ്ക 5,000, ബ്രസീല്‍ 3,000, വിയറ്റ്‌നാം 3,200, ഇന്തോനീഷ്യ 3,500 ഡോളര്‍. വാരാന്ത്യ വില കുരുമുളക്‌ കൊച്ചി അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 49,500, ഗാര്‍ബിള്‍ഡ്‌ 51,500, പുതിയ മുളക്‌ 48,500 രൂപ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...