പേഴുംപാറ : ഡി പിഎം യുപി സ്കൂൾ ന്റെ അറുപതാമത് വാർഷിക ദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജിനിൽ കുമാർ പതാക ഉയർത്തിയതോട് കൂടി വാർഷിക ദിനാഘോഷത്തിന് തുടക്കമായി. പിടിഎ പ്രസിഡന്റ് ശ്രീ സജീർ സിഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വക്കേറ്റ് മണ്ണടിമോഹനൻ മുഖ്യപ്രഭാഷണം നടത്തി. ടിവി മിമിക്രി താരം ചിറ്റാർ അനീഷ് മുഖ്യാതിഥിയായിരുന്നു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സിനി ആർട്ടിസ്റ്റും ആയ ഭാഗ്യരാജിനെ യോഗത്തിൽ വച്ച് ആദരിച്ചു. ആറാം വാർഡ് മെമ്പർ അശ്വതി വി ആർ, ലോക്കൽ മാനേജർ പ്രകാശ്, ഷീബ പി ജി, അധ്യാപക പ്രതിനിധി വിഷ്ണു ജി എസ്, സ്കൂൾ അസിസ്റ്റന്റ് ലീഡർ അനന്യനിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ജിനിൽ കുമാർ സ്വാഗതവും, പിടിഎ സെക്രട്ടറി അൻവർ റ്റി. എം നന്ദിയും പറഞ്ഞു . തുടർന്ന് ചിറ്റാർ അനീഷിന്റെവൺ മാൻഷോയും, കുട്ടികളുടെ കലാപരിപാടികളും നടന്നു. 400 ഓളം പേർ വാർഷികാഘോഷത്തിൽ പങ്കെടുക്കുകയും ഉച്ചഭക്ഷണംവിതരണം നടത്തുകയും ചെയ്തു