അപകടാവസ്ഥയില്‍ നെല്ലിക്കാല കാരംവേലി ഗവ.എൽപി സ്കൂള്‍ ചുറ്റുമതില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അപകടാവസ്ഥയില്‍ നെല്ലിക്കാല കാരംവേലി ഗവ.എൽപി സ്കൂള്‍ ചുറ്റുമതില്‍. ഒന്നു മുതൽ 4–ാം ക്ലാസ് വരെയുള്ള കുട്ടികൾ ഊണുമുറിയായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ തറയോടു ചേർ‍ന്ന ഭാഗമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. ഇപ്പോഴും കുട്ടികൾ ഭക്ഷണം കഴിക്കുന്നത് ഇവിടെയാണ്. കനത്ത മഴയിൽ ഏതു നിമിഷവും അപകട സാധ്യത നിലനിൽക്കുന്നതായാണ് ആരോപണം. സ്കൂളിന്റെ പിറകിലായി വരുന്ന ഒരു ഭാഗമാണ് ഏപ്രിൽ 23ന് ഇടിഞ്ഞു വീണത്. ഇതിന്റെ ബാക്കി ഭാഗം കുറേശെയായി ഇടിഞ്ഞു കൊണ്ടിരിക്കുന്നു. അവധിക്കാലത്തു തകർന്നു വീണ മതിലിന്റെ ഒരു ഭാഗം ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ കിടക്കുകയായിരുന്നു. നടന്നു പോകാൻ കൂടി കഴിയാതായതോടെ പ്രദേശവാസികൾ പാറക്കഷണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു.

മതിൽ ഇടിഞ്ഞ ഭാഗത്തിനടുത്തായി ശുചിമുറി നിർമിച്ചിട്ടുണ്ട്. ഇതു കുട്ടികൾ ഉപയോഗിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ പിറകുവശത്തായി മുൻപ് നിർമിച്ച ശുചിമുറികളോടു ചേർന്ന ഭാഗത്തെ മതിലും കുറെ ഭാഗം തകർന്നു വീണ നിലയിലാണ്. ഏറെക്കാലം മുൻപ് സംഭവിച്ചതാണെങ്കിലും അതും പുനർ നിർമിക്കാൻ ഇതുവരെ തയാറായിട്ടില്ല. പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....