വേനൽമഴ ചതിച്ചില്ല ; നൂറുമേനി കൊയ്ത് പെരിങ്ങര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വേനൽമഴ അകന്നുനിന്നതോടെ കനത്ത ചൂടിലും സന്തോഷത്തിന്റെ തണലിൽ ജില്ലയിലെ ഏറ്റവും വലിയ നെൽക്കൃഷി പ്രദേശമായ പെരിങ്ങരയിലെ പാടശേഖരങ്ങളിൽ‌ വിളവെടുപ്പു തുടങ്ങി. എല്ലാ വർഷവും വേനൽമഴ പെയ്ത് കുറെ നെല്ലെങ്കിലും നഷ്ടപ്പെടുന്ന പതിവ് ഇത്തവണ ഇല്ലാതായതോടെ നൂറുമേനി വിളവ് കൊയ്തെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കർഷകർ.

27 പാടശേഖരങ്ങളിലായി 2400 ഏക്കർ പാടശേഖരമുള്ള പെരിങ്ങരയിൽ 26 പാടശേഖരങ്ങളിലും കൃഷിയുണ്ട്. 40 ഏക്കർ വരുന്ന പെരുന്തുരുത്തി കിഴക്ക് മാത്രമാണ് കൃഷി ചെയ്യാത്തത്. 65 ഏക്കർ വരുന്ന പാരൂർ കണ്ണാട്ടാണ് ആദ്യം കൊയ്ത്ത് തുടങ്ങിയത്. 4 യന്ത്രങ്ങളാണ് ഇവിടെ ഇറങ്ങിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റു പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങും. അടുത്ത മാസം 20 ഓടെ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് കർഷകർ. പാണാകേരി പാടത്തിലെ കൊയ്ത്ത് 16 ന് 9 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...