സന്ദീപ് കുമാര്‍ വധക്കേസ് ; കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബിജെപി- ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐ എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ചടുല നീക്കങ്ങളോടെ ആണ് പോലീസ് കുറ്റപത്രവും തയ്യാറാക്കിയത്. സന്ദീപിനെ പ്രതികള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തിയത് രാഷ്ട്രീയ കൊലപാതകത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ രാഷ്ട്രിയ ഗൂഡാലോചനയില്ലെന്നാണ് കുറ്റപത്രത്തില്‍ പോലീസ് പരാമര്‍ശം. പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്.

ഒന്നാം പ്രതി ബിജെപി പ്രവര്‍ത്തകനായ ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. പക്ഷേ ജിഷ്ണു ഒഴികെയുള്ള മറ്റ് പ്രതികളായ പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസല്‍, വിഷ്ണു എന്നിവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം പോലീസ് നല്‍കിയത്. നേരത്തെ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും രാഷ്ട്രീയ വിരോധമെന്ന് പോലീസ് സൂചിപ്പിച്ചിരുന്നു. ഡിസംബര്‍ 2 ന് രാത്രിയാണ് ചാത്തങ്കരിയിലെ സ്വന്തം വീടിന് സമീപത്ത് വെച്ച്‌ സന്ദീപിനെ അക്രമികള്‍ കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...