തിരുവനന്തപുരം : ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം പുതിയ ആര്‍ച്ച് ബിഷപ്പായി തോമസ് ജെ നെറ്റോയെ പ്രഖ്യാപിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. 75 വയസ് പൂര്‍ത്തിയായതിനാല്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഉള്‍പ്പടെ ഭരണച്ചുമതലകളില്‍ നിന്നും വിരമിക്കുന്നതായി ഡോ.സൂസപാക്യം പ്രഖ്യാപിച്ചതോടെയാണ് ഫാദര്‍ തോമസ്.ജെ.നെറ്റോയെ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് സൂസപാക്യത്തിന് 75 വയസ് പൂര്‍ത്തിയായത്. പാളയം പളളിയില്‍ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെയാണ് സൂസപാക്യം തോമസ്.ജെ.നെറ്റോയെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
ഫാദർ തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ; ഡോ സൂസപാക്യം വിരമിച്ചു
RECENT NEWS
Advertisment




























