പെരിയ ഇരട്ടക്കൊലക്കേസ് : ജയില്‍മാറ്റം ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജയില്‍മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളി. കാക്കനാട് ജയിലില്‍ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അപേക്ഷ നല്‍കിയിരുന്നത്‌. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാല്‍ അപേക്ഷ അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. 2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യുവാക്കള്‍ കൊല്ലപ്പെടുന്നത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...