പെരിയ ഇരട്ടക്കൊലപാതകം : വിധിപ്പകർപ്പ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കോടതിവിധിയുടെ പകർപ്പ് പുറത്ത്. കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കുറ്റം തെളിയിക്കാൻ നിർണായകമായത് ശാസ്ത്രീയ തെളിവുകളാണ്. അതോടൊപ്പം തന്നെ മാധ്യമപ്രവർത്തകന്‍റെ മൊഴിയും ഏറെ നിര്‍ണായകമായി. മാധ്യമപ്രവർത്തകനായ മാധവൻ്റെ മൊഴിയാണ് നിർണായകമായത്. കോടതി വിധി പ്രസ്താവനയാരംഭിക്കുന്നത് ഇത് അക്രമ രാഷ്ട്രീയം മൂലം ജീവൻ നഷ്‌ടമായ രണ്ടു യുവാക്കളുടെ കേസാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഇതോടെ രണ്ടു കുടുംബങ്ങൾ തീരാദുഃഖത്തിലായെന്നും, മരിച്ച 2 പേരുടെയും ഡി എൻ എ സാമ്പിൾ കൊലയ്ക്ക് ഉപയോഗിച്ച വാളിൽ നിന്ന് കണ്ടെത്തിയെന്നും പറയുന്ന വിധിപ്പകർപ്പിൽ, 2, 3, 5 പ്രതികളുടെ രക്തം ആയുധത്തിൽ കണ്ടെത്തിയെന്നും, കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്നും വ്യക്തമാക്കുന്നു.

ഇരട്ട ജീവപര്യന്തം ലഭിച്ചിരിക്കുന്നത് കേസിലെ 1 മുതൽ 8 വരെയുള്ള പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ്. അഞ്ച് വർഷം തടവും 10000 രൂപ പിഴയും ലഭിച്ചിരിക്കുന്നത് മുൻ എം എൽ എ കെ വി കുഞ്ഞിരാമനടക്കമുള്ള 4 സി പി എം നേതാക്കൾക്കാണ്. ഈ തുക കൈമാറേണ്ടത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയുടേതാണ് വിധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....