Thursday, April 25, 2024 11:39 pm

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയതില്‍ വിശദീകരണം തേടി സിബിഐ കോടതി

For full experience, Download our mobile application:
Get it on Google Play

പെരിയ : പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയതില്‍ വിശദീകരണം തേടി സിബിഐ കോടതി. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് ചികിത്സ നല്‍കിയ സാഹചര്യം നേരിട്ട് ഹാജരായി വ്യക്തമാക്കണമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് കോടതി നിര്‍ദ്ദേശിച്ചത്. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് എ പീതാംബരന്‍.

സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡാണ് പീതാംബരന് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നിര്‍ദ്ദേശിച്ചത്. ജയില്‍ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിന് സിബിഐ കോടതിയുടെ അനുമതി ലഭിച്ചിരുന്നില്ല. പീതാംബരന് നടുവേദന ഉള്‍പ്പെടെയുള്ളതിനാല്‍ കിടത്തി ചികിത്സ വേണമെന്ന് നിര്‍ദ്ദേശിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ഒക്ടോബര്‍ 14നാണ് സംഭവങ്ങളുടെ തുടക്കം. പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറായ അമര്‍നാഥ് പരിശോധന നടത്തി. ജയില്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പിന്നാലെ 19ന് പ്രതിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും കിടത്തി ചികിത്സ വേണമെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ 16 പേരാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്. ആകെ 24 പ്രതികളാണ് കേസിലുള്ളത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2019 സെപ്റ്റംബറില്‍ പോലീസിന്‍റെ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കേസ് സിബിഐയ്ക്ക് തന്നെ വിടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...