പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ച് സിപിഎം നേതാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ച് സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ബ്രാഞ്ച് സെക്രട്ടറി രാജു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, ശാസ്താ മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. പ്രതികൾക്ക് സംരക്ഷണം നൽകുകയും തെളിവു നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം അക്രമിസംഘം പള്ളിക്കര പഞ്ചായത്തിലെ പാക്കം, വെളുത്തോളി പ്രദേശങ്ങളിലാണ് ആദ്യമെത്തിയത്. അവിടെ വെച്ച് രക്തം പുരണ്ട വസ്ത്രം കത്തിച്ചു കളഞ്ഞു. തുടർന്ന് സംഘത്തിന് രക്ഷപ്പെടാൻ സുരക്ഷിത താവളമൊരുക്കിയത് സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണെന്ന് സിബിഐ സംഘം കണ്ടെത്തിയിരുന്നു.കൊലക്കേസിൽ ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ള 14 പ്രതികളിൽ 11 പേർ റിമാൻഡിലാണ്. മൂന്നു പേർക്ക് ജാമ്യം ലഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം

0
ന്യൂഡൽഹി: യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ...

‘ഓപ്പറേഷൻ തുഫാൻ’ ; നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ

0
കൊച്ചി: ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ...

മദ്യപിച്ച് വാഹനം ഓടിച്ചു ; ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ...

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ...