പെരിയാറില്‍നിന്ന് ശേഖരിച്ച രാസമാലിന്യ സാമ്പിളുകളുടെ പരിശോധന ആഴ്ചകള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : രാസമാലിന്യം ഒഴുകിയെത്തുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നിലെ പെരിയാറില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ആഴ്ചകള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. ഏലൂരിലെ രണ്ട് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നില്‍ പുഴയില്‍നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ ശേഖരിച്ച മാലിന്യസാമ്പിളിന്റെ പരിശോധനഫലങ്ങളാണ് പൂര്‍ത്തിയാക്കാത്തത്. ബോര്‍ഡിന്റെ പ്രധാന ലാബിലെത്തിച്ച ഇവ ഇനിയും പരിശോധിച്ചിട്ടില്ല. ലാബിലെ തകരാറുകളാണ് പരിശോധന വൈകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

മാര്‍ച്ച്‌ 15 നാണ് മലിനീകരണത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പെരിയാറില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നില്‍ രൂക്ഷമായ നിലയില്‍ പല നിറത്തിലെ മാലിന്യം ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ മാലിന്യത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. പിന്നാലെ പൊതുമേഖല കമ്പനികള്‍ക്ക് വിശദീകരണം ചോദിച്ച്‌ പി.സി.ബി നോട്ടീസ് നല്‍കി. എന്നാല്‍ തുടര്‍നടപടിയെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനയില്‍ സഹായികളായുണ്ടായിരുന്ന ഏലൂരിലെ ജനജാഗ്രത പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ മലിനജലം പെരിയാറിലൂടെ ഒഴുക്ക് തുടരുകയാണ്‌. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏലൂര്‍ മേത്താനം ഭാഗം വരെ മാലിന്യം വ്യാപിച്ചുകിടന്നതായും ജാഗ്രത പ്രവര്‍ത്തകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...