തിരുവല്ല: ബാങ്കുകളിലെ രണ്ടു ലക്ഷം ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുക, പുറം കരാർവൽകരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവല്ലയിലും പ്രതിഷേധം നടന്നു. തിരുവല്ല എസ്ബിഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ എകെബിഇഎഫ് ജില്ലാ ചെയർമാൻ ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അനന്തു എസ് മധു സ്വാഗതം പറഞ്ഞു. തിരുവല്ല ടൗൺ കമ്മിറ്റി ചെയർമാൻ രാജേഷ് നന്ദി രേഖപ്പെടുത്തി. ജില്ലാ ട്രഷറർ അനന്തകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗം വിഷ്ണു, ആശിഷ് വി പിള്ളൈ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി ജീവനക്കാർ ബാങ്ക് അധികാരികളെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും നിവേദനം നൽകി. ബാങ്കുകളിലെ ഒഴിവുകളിൽ സ്ഥിരനിയമനം നടത്തണമെന്നും പുറം കരാർവൽകരണം അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























