ആദിത്യ ശ്രീയുടെ മരണത്തിൽ വഴിത്തിരിവ് ; മരണം ഫോൺ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിയതാണെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. പൊട്ടിത്തെറിച്ചത് ഫോൺ അല്ല, പന്നിപ്പടക്കം പൊട്ടിയതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നുമാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദ​ഗ്ധർ കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു.

ഫൊറൻസിക് പരിശോധന ഫലം പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം. വീഡിയോ കാണുന്നതിനിടയിൽ കുട്ടി ഫോൺ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ സമയം മുത്തശ്ശിയും ആദിത്യ ശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അശോകന്റെ മകൾ ആദിത്യ ശ്രീയാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ് സർക്കാരിന് നേട്ടം : തമിഴ്നാട്ടിൽ ഗോവധ നിരോധനമില്ല ; ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം...

0
ന്യൂഡൽഹി : തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം...

കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ എടുത്ത് തലയ്ക്കടിച്ചു ; യുവാവ് മരിച്ചു

0
ഭുവനേശ്വർ: കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്ന് മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിയേറ്റ്...

പഴകിയ ഭക്ഷണങ്ങൾ നൽകുന്ന ഹോട്ടലുകൾക്കെതിരെ ഇനി ആപ്പിലൂടെ പരാതിപ്പെടാം

0
ഡൽഹി: ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ്...

ബദരീനാഥ് സംഭാവനക്കൊള്ള : ക്ഷേത്ര സമിതി ചെയർമാന്റെ പിഎ പ്രമോദ് നൗട്ടിയാൽ അറസ്റ്റിൽ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക...