കുടിവെള്ള വിതരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കുടിവെള്ള വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/ വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം. മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ആറുലക്ഷം രൂപയും നഗരസഭകള്‍ക്ക് 12 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 17 ലക്ഷം രൂപയും വിനിയോഗിക്കാം.

ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 12 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 17 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം രൂപയും വിനിയോഗിക്കാം. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ മാത്രമാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. റവന്യു വകുപ്പ്/ മറ്റ് ഏജന്‍സികള്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം കുടിവെള്ള വിതരണം നടത്തേണ്ടതില്ല. ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ കാലത്തേക്ക് കുടിവെള്ള വിതരണം നടത്തണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനമെടുക്കണം.

വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളില്‍/ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണം. ദുരന്തനിവാരണ വകുപ്പ് മുഖേനയും അതല്ലാതെയും സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും ജിപിഎസ് ടാങ്കറുകള്‍/ വാഹനങ്ങള്‍ മുഖേനയും കുടിവെള്ളം എത്തിച്ച് വിതരണം നടത്താം.

വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ വേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ ലഭ്യമാക്കണം. ജിപിഎസ് ട്രാക്കിംഗ് അടിസ്ഥാനമാക്കിയുള്ള മോണിട്ടറിംഗ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ നടത്തണം. കുടിവെള്ള വിതരണത്തിന്റെ തുക നല്‍കുന്നതിനു മുന്‍പ് ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരിശോധിക്കുകയും കുടിവെള്ളം വിതരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

സുതാര്യവും കാര്യക്ഷമവുമായി പരാതികള്‍ക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഉറപ്പു വരുത്തണം. കുടിവെള്ള വിതരണം സംബന്ധിച്ച റിപ്പോര്‍ട്ട് നിശ്ചിത ഇടവേളകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...