യു.ഡി.എഫ് ഭരിച്ച ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു ; പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി യു.ഡി.എഫ് പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

റാന്നി : യു.ഡിഎഫിന് ഭരണം ഉണ്ടായിരുന്ന ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു, അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി യു.ഡി.എഫ് പ്രവർത്തകർ. മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടിയെ അനുകൂലിക്കുന്നവരും കഴിഞ്ഞ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായിരുന്നവരുമായ എന്നിവരാണ് പ്രകടനത്തിന് നേത്യത്വം നല്കിയത്.

ഭരണ സമിതി പിരിച്ചുവിട്ടതോടെ കോൺഗ്രസിൽ ഭിന്നത കൂടുതല്‍ രൂക്ഷമായി. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിൽ പോലും മണ്ഡലത്തിൽ നിന്നുള്ള പ്രാധിനിത്യം നന്നേ കുറവായിരുന്നു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനത്തിലും പല ബൂത്ത് കമ്മിറ്റികളും നിസ്സഹകരണത്തിലാണ്. ബാങ്ക് പ്രസിഡന്റ് കാലാകാലങ്ങളായി എൽ ഡി ഫുമായി നടത്തിക്കൊണ്ടിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് പിരിച്ചുവിട്ടെന്നുള്ള വാർത്തകൾ പോലും മൂടിവെച്ചതിനു കാരണം. ഡി സി സി പ്രസിഡന്റ്, കെ പി സി സി പ്രസിഡന്റ് എന്നിവർക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...