പെരുമ്പാവൂര്‍ വെടിവെയ്പ് കേസില്‍ പങ്കാളികളായ മൂന്നു പേര്‍ കൂടി പോലിസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെരുമ്പാവൂര്‍ വെടിവെയ്പ് കേസില്‍ പങ്കാളികളായ മൂന്നു പേര്‍ കൂടി പോലിസ് പിടിയില്‍. വല്ലം സ്വദേശി അബൂബക്കര്‍(46), ഒക്കല്‍ സ്വദേശി സുധീര്‍ (43), വല്ലം സ്വദേശി ബൈജു (38) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.

സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും പ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ നിസാറിന്റെ ബിസിനസ് പങ്കാളിയാണ് അബൂബക്കര്‍. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈജുവിന്റെയും അബൂബക്കറിന്റെയും വാഹനത്തിലാണ്. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയില്‍ നിന്നും ബൈജുവിനെ വല്ലത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് സംഘം ആദിലിനെ വാഹനം കൊണ്ട് ഇടിച്ചു വിഴ്ത്തി വടിവാള്‍കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നെഞ്ചേത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഒളിവില്‍ പോയ നിസാര്‍ അടക്കം അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് . ഡിവൈഎസ്പി കെ ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍മാരായ ബേസില്‍ തോമസ്, സി ജയകുമാര്‍ എ എസ് ഐ ശിവപ്രസാദ്, എസ് സി പി ഒ മാരായ നൗഷാദ്, പ്രജിത്ത്, രാമനാഥ്, വിജയലഷ്മി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...