ഇപ്രാവശ്യം ശബരിമല തീർത്ഥാടനയാത്ര കഠിനമാകും

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല മണ്ഡലകാലം പടിവാതിലിൽ എത്തിനിൽക്കുമ്പോഴും  ഒരുക്കങ്ങൾ ഒന്നുമായില്ല. പുനലൂർ – മൂവാറ്റുപുഴ പാതകൾ വഴിയും തണ്ണിത്തോട് – ചിറ്റാർ റോഡുവഴിയും അട്ടച്ചാക്കൽ – ചെങ്ങറ വടശേരിക്കര വഴിയുമെല്ലാം നിരവധി അയ്യപ്പ ഭക്തരാണ് സഞ്ചരിക്കുന്നത്.

എന്നാൽ ഇത്തവണ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വഴിയിൽ പലയിടങ്ങളിലും മാർഗ തടസങ്ങൾ ഉണ്ട്. എന്നാൽ അയ്യപ്പഭക്തർ ഏതുവഴി  സഞ്ചരിക്കണമെന്നതിന് കൃത്യമായ ഉത്തരവുമില്ല. ശബരിമല പാതകളിൽ മൂടിയ കാടുകൾ വെട്ടിമാറ്റുന്ന ജോലികളും വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.

ശബരിമല ഇടത്താവളങ്ങളിലും മുന്നൊരുക്കങ്ങൾ എങ്ങും എത്തിയില്ല. ശബരിമല പാതകളിൽ ദിശാസൂചികകളും സ്ഥാപിച്ചിട്ടില്ല. ശബരിമല ഇടത്താവളങ്ങളിലെ കടവുകളിൽ ലൈഫ് ഗാർഡുകളെയും നിയമിക്കാനുണ്ട്. ഇടത്താവളങ്ങളിൽ കുടിവെള്ള സൗകര്യമുൾപ്പെടെ ഇനിയും നടപ്പാകേണ്ടതുണ്ട്. റോഡിൽ  നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അയ്യപ്പ ഭക്തരുടെ യാത്രയും കൂടുതൽ ദുഷ്കരമാകുവാൻ ഇടയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...