റാന്നി : മാലിന്യ മുക്ത നവകേരളം ആരോഗ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പെരുനാട് ഗ്രാമ പഞ്ചായത്ത് 5000 ഗൃഹ സദസ്സുകൾ സംഘടിപ്പിക്കുന്നു. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസം കൊണ്ട് ഒരു ദിവസം 500 ഗൃഹ സദസ്സുകൾ വീതം സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യം. ഓണസന്ദേശവും ഓണപ്പാട്ടും, എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം, വീടുപോലെ നാടും വൃത്തിയായി സൂക്ഷിക്കുക, വയോജന സൗഹൃദ ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, സ്ത്രീ സൗഹൃദ ഗ്രാമം, എല്ലാവരും കൃഷിയിലേക്ക് എന്നീ വിഷയങ്ങൾ ഗൃഹ സദസ്സുകളിൽ അവതരിപ്പിച്ച് പെരുനാടിനെ ഒരു സുന്ദര ഗ്രാമം ആക്കുക എന്നതാണ് ലക്ഷ്യം.
ഒരു വാർഡിൽ 35 ആര്‍.പിമാർ, ഒരു കുടുംബശ്രീ അയൽക്കൂട്ടത്തിൽ നിന്നും 2 ആര്‍.പിമാർ, 200 അയൽ കൂട്ടത്തിൽ നിന്നും 400 ആര്‍.പിമാർ, ജനപ്രതിനിധികൾ, ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചറന്മാർ എന്നിവര്‍ ഗൃഹ സദസ്സുകളിൽ പങ്കെടുക്കും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.