അടൂര്‍ : പുന്തലപടി – വെള്ളക്കുളങ്ങര റോഡ് തകര്‍ന്നു. പുന്തലപ്പടിക്ക് സമീപം എം.സി റോഡി ലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ഏറെ നാളായി തകര്‍ന്ന് കിടക്കുന്നത്. മഴ പെയ്‌തതോടെ കുഴിയില്‍ വെള്ളക്കെട്ടുമായി. പല ഭാഗത്തും ടാറിംഗ് ഇളകിയിട്ടുണ്ട്. വടക്കടത്തുകാവ് ഭാഗത്തുള്ളവര്‍ക്കും എം.സി റോഡിലൂടെ വരുന്നവര്‍ക്കും വെള്ളക്കുളങ്ങര ഭാഗത്തേക്കും അടൂര്‍ ശാസ്‌താംകോട്ട റോഡിലേക്കും പ്രവേശിക്കാനുള്ള പ്രധാന മാര്‍ഗമാണ് ഈ പാത. ഇതുവഴി നിരവധി വാഹനങ്ങള്‍ പോകുന്നുണ്ട്. ഇവിടെ പൈപ്പിട്ട ഭാഗത്തും റോഡ് ഇടിഞ്ഞ് താണിട്ടുണ്ട്. വാഹനങ്ങള്‍ ഈ കുഴിയില്‍ താഴാനുള്ള സാധ്യതയും ഉണ്ട്. റോഡിന് താഴെ ഒരു കുളവും ഉണ്ട്. പൈപ്പിട്ടതിനെ തുടര്‍ ന്ന് താഴ്‌ന്ന ഭാഗത്ത് വാഹനമിറങ്ങിയാല്‍ താഴേക്ക് ചരിഞ്ഞ് കുളത്തിലേക്ക് മറിയാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.