പെരുനാട്ടില്‍ നിന്നും 250 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരുനാട് നാറാണംമൂഴി തോണിക്കടവ് കൊളമല റോഡില്‍ കരികിലപ്പാറ ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ നിന്നും 250 ലിറ്റര്‍ കോട പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. പെരുനാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ജോമോന്‍ ക്വാറന്റീനിലുള്ളവരെയും മറ്റും നിരീക്ഷിച്ചുവരവേ ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നു പെരുനാട് എസ്ഐ അഷ്‌റഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കോട പിടിച്ചെടുത്തത്.

കരികിലപ്പാറ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പറമ്പിലെ കിണറിനു സമീപം മഴക്കുഴിയിലാണ് കോട സൂക്ഷിച്ചിരുന്നത്. 250 ലിറ്റര്‍ കൊള്ളുന്ന വീപ്പയ്ക്കുള്ളില്‍ നിറച്ചനിലയിലാണ് കോട കണ്ടെത്തിയത്. റെയ്ഡ് നടത്തിയ സംഘത്തില്‍ എസ്ഐയെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു മാത്യു, ഡ്രൈവര്‍ എഎസ്ഐ സുരേഷ് കുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജോമോനും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...